Wed. Nov 6th, 2024

ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ സംപ്രേക്ഷണം ചെയ്തത് സംബന്ധിച്ച അപകീര്‍ത്തിക്കേസില്‍ ബിബിസിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് ഓണ്‍ ട്രയല്‍ എന്ന എന്‍ജി ഒ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സമന്‍സ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജുഡീഷ്യറിയുടെയും ഉള്‍പ്പടെ രാജ്യത്തിന്റെ യശസിനെ അപകീര്‍ത്തിപ്പെടുത്തുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. സന്നദ്ധ സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്. അതേസമയം, കേസ് സെപ്റ്റംബറില്‍ വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തു. വിവാദമായ ഡോക്യുമെന്ററി തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍. യൂട്യൂബ്, ട്വിറ്റര്‍ എന്നീ സാമൂഹികമാധ്യമങ്ങള്‍ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവെയ്ക്കുന്നത് വിലക്കിയിരുന്നു. ഡോക്യുമെന്ററി വിവാദമായതിന് പിന്നാലെ ബിബിസിയുടെ ഇന്ത്യയിലെ ഓഫീസില്‍ ഇഡി പരിശോധന നടത്തുകയും ഫെമ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം