Mon. Dec 23rd, 2024

കൊച്ചി: മൂന്ന് മാസത്തിനകം കൊച്ചി-ലണ്ടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ്. ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. കൊച്ചി വിമാനത്താവളത്തിലെ യാത്രാ സൗകര്യങ്ങളും ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ബ്രിട്ടീഷ് എയര്‍വെയ്സ് പരിശോധിച്ചിരുന്നു. സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സിയാലും ബ്രിട്ടീഷ് എയര്‍വെയ്സും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലേഓവറുകളും കണക്റ്റിംഗ് ഫ്‌ലൈറ്റുകളുമില്ലാതെ ഇരുസ്ഥലങ്ങള്‍ക്കുമിടയിലുള്ള യാത്ര സുഗമമാക്കുന്നതാകും പുതിയ സര്‍വീസ്. യൂറോപ്യന്‍ പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യം തിരിച്ചറിഞ്ഞാണ് സിയാല്‍ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു നീങ്ങുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം