Wed. Jan 22nd, 2025

ആദ്യ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. വൈകീട്ട് 4.40 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം അഞ്ച് മണിക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാജ്ഭവനിലേക്ക് പോകും. രാജ്ഭവനിൽ വൈകിട്ട് സന്ദർശകരെ കണ്ട ശേഷം രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന വിരുന്നിലും ജഗ്‌ദീപ് ധൻകർ പങ്കെടുക്കും. പുതുതായി നവീകരിച്ച വിവിഐപി സ്വീറ്റിലാകും താമസം.  നാളെ രാവിലെ 9 ന് ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം പ്രഭാത ഭക്ഷണം. ശേഷം 10.30നു നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം 12നു കണ്ണൂരിലേക്കു പോകും. വൈകിട്ട് 6.20 ന് ഡൽഹിയിലേക്ക് മടങ്ങും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.