Thu. May 1st, 2025

കോട്ടയം ജില്ലാ കളക്‌ടറായി വി വിഘ്‌നേശ്വരിയെ നിയമിച്ചു. നിലവിലെ കളക്ടർ ഡോ.പി കെ ജയശ്രീ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. മധുര സ്വദേശിനിയായ വിഘ്‌നേശ്വരി 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കളക്ടർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, കെടിഡിസി എംഡി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 48ാമ​ത് കളക്‌ടറായാണ്  വിഘ്‌നേശ്വരി നിയമിതയായിരിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.