Mon. Dec 23rd, 2024

22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. ബോട്ടുടമ നാസറിനെയടക്കം പത്ത് പേരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ അറസ്റ്റിലായ അ​ഞ്ചു​പേ​രെ പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വീ​ണ്ടും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. അ​പ​ക​ടം ന​ട​ന്ന ഒ​ട്ടും​പു​റം തൂ​വ​ൽ തീ​ര​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.ബാ​ക്കി​യു​ള്ള അ​ഞ്ചു പേ​രു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​രും.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.