Mon. Dec 23rd, 2024

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ സി​ദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിച്ചു. അഞ്ച് വാ​ഗ്ദാനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.