Sun. Dec 22nd, 2024

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി കേരള സർവകലാശാല. എസ്എഫ്ഐ നേതാവ് എ വിശാഖ്, കോളജ് പ്രിൻസിപ്പൽ ജി ജെ ഷൈജു എന്നിവർക്കെതിരെയാണ് പരാതി. സർവകലാശാല നിർദേശമനുസരിച്ച് കോളജ് മാനേജ്‌മെന്റ് പ്രിൻസിപ്പലിനെ സസ്പെൻഡു ചെയ്യാനാണ് സാധ്യത.ആൾമാറാട്ടത്തിന് കൂട്ടുനിന്നതിനാണ് നടപടി. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ ക്രിമിനൽകുറ്റങ്ങൾ കാണിച്ചാവും പരാതി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.