Sun. Dec 22nd, 2024

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി മാഞ്ചസ്റ്റര്‍ സിറ്റി. മൂന്ന് മത്സരങ്ങൾ  ബാക്കി നില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടനേട്ടം. രണ്ടാമതുള്ള ആഴ്‌സണൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട്‌ ഏകപക്ഷീയമായ ഒരു ഗോളിന്‌ പരാജയപ്പെട്ടതോടെയാണ് മാഞ്ചസ്റ്റർ സിറ്റി വീണ്ടും ചാമ്പ്യൻമാരായത്. നിലവിൽ 35 കളിയിൽ 85 പോയിന്റാണ്‌ സിറ്റിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണൽ 37 മത്സരങ്ങളിൽ 81 പോയിന്റാണ് നേടിയിട്ടുള്ളത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.