Thu. Jan 23rd, 2025

നിപാ രോഗികളെ പരിചരിക്കുന്നതിനിടെ അസുഖം ബാധിച്ച് മരിച്ച നഴ്സ് ലിനി ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം. 2018 മേയിലാണ് പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സ്‌ ലിനിക്ക് തന്റെ ജീവൻ നഷ്ടമാകുന്നത്. നിപാ വൈറസ് ബാധിച്ച യുവാവിനെ പരിചരിച്ചതിലൂടെ രോഗം പിടിപെടുകയും 2018 മെയ് 21ന് പുലർച്ചെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. തനിക്ക് രോഗം പകർന്നിട്ടുണ്ടെന്ന സംശയം ഉണ്ടായപ്പോൾതന്നെ സഹപ്രവർത്തകരോടും വീട്ടുകാരോടും ചികിത്സിച്ചവരോടും ലിനി കാണിച്ച കരുതൽ ആതുര സേവനത്തിലെ മഹത്തായ മാതൃകയാണ്‌. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.