Mon. Dec 23rd, 2024

വടക്കൻ മെക്സിക്കോയിൽ ഇന്നലെ നടന്ന വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെക്സിക്കോയിലെ ബജ കാലിഫോർണിയയിൽ നടന്ന കാർ ഷോയ്ക്കിടെയാണ് വെടിവെയ്പ്പ് നടന്നത്. 9 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി സംസ്ഥാന അറ്റോർണി ജനറൽ റിക്കാർഡോ ഇവാൻ കാർപിയോ സാഞ്ചസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മേയർ അർമാൻഡോ അയാല റോബിൾസ് പറഞ്ഞു. ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.