ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പ്ലസ് വൺ വിദ്യാർത്ഥി അസ്മിയ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ മതപഠന കേന്ദ്രത്തിന്റെ പ്രവർത്തനം അനുമതിയോടെയല്ലെന്ന കണ്ടെത്തലുമായി പൊലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ അനുമതിയുണ്ടെന്ന കാര്യത്തിൽ സംയുക്ത പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കളക്ടർക്ക് കത്ത് നല്കി. മരണകാരണത്തിന്റെ അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കേസുമായി ബന്ധപ്പട്ട് അസ്മിയയുടെ ബന്ധുക്കൾ, സഹപാഠികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ മൊഴികൾ രേഖപ്പെടുത്തി. ഒരാഴ്ച മുൻപാണ് അസ്മിയയെ കോളേജിലെ ലൈബ്രറി ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.