Thu. Dec 19th, 2024

കോട്ടയം: എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. വഴിതടയല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 46 പേര്‍ക്കെതിരെയാണ് എരുമേലി പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങിയാല്‍ മയക്കു വെടി വക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിടും. പോത്തിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. മയക്കു വെടി വക്കാനായി തേക്കടിയില്‍ നിന്നുള്ള സംഘവും കണമല ഭാഗത്ത് എത്തിയിട്ടുണ്ട്. ഷെഡ്യൂള്‍ ഒന്നില്‍ പെട്ട മൃഗം ആയതിനാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമേ വെടി വക്കാന്‍ പറ്റൂ. ഇന്നലെ പോത്തിനെ വെടി വക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം