Mon. Dec 23rd, 2024

കൊച്ചി: വിവിധ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വെ. മാവേലിക്കര ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുകയും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റെയില്‍വെ അറിയിച്ചു. ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളൂരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴിയും തിരിച്ചുവിട്ടിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകളുടെ വിവരം

* 21ന് കൊല്ലത്ത് നിന്ന് രാവിലെ 8 മണിക്കും 11 മണിക്കും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു റദ്ദാക്കി

* വൈകിട്ട് 3 മണിക്കും 8.10നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു റദ്ദാക്കി

* 8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി

* 1.35ന്റെ എറണാകുളം കൊല്ലം സ്പെഷ്യല്‍ മെമുവും 5.40ന്റെ കോട്ടയം കൊല്ലം മെമു സര്‍വീസും റദ്ദാക്കി

* 8.50ന്റെ കായംകുളം എറണാകുളം എക്സ്പ്രസും റദ്ദാക്കി

* വൈകിട്ട് 4 മണിക്കുള്ള എറണാകുളം ആലപ്പുഴ മെമുവും 6 മണിക്കുള്ള ആലപ്പുഴ എറണാകുളം എക്സ്പ്രസിന്റെയും സര്‍വീസ് റദ്ദാക്കി

നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രെയിനുകളുടെ വിവരം

* 21ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം