Sat. Jan 18th, 2025

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ ഷൈജുവിനെതിരെ നടപടിയുമായി കേരള സര്‍വ്വകലാശാല. പ്രൊ. ഷൈജുവിനെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു. സംഭവം സര്‍വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയെ കബളിപ്പിച്ചതിന് പൊലീസില്‍ പരാതി കൊടുക്കും. ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും. പ്രൊ. ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് ചെലവുകള്‍ പ്രൊ. ഷൈജുവില്‍ നിന്ന് ഈടാക്കും. പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളജില്‍ നിന്നും അയച്ച യുയുസി ലിസ്റ്റും പരിശോധിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പരിശോധിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം