Sat. Feb 22nd, 2025

ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഏഴ് ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രാലയം. നികുതി ഈടാക്കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്റെ (എല്‍ആര്‍എസ്)പരിധിയില്‍ ഉള്‍പ്പെടുത്താനും 20 ശതമാനം ടിസിഎസ് ഈടാക്കാനുമുള്ള തീരുമാനത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. പുതിയ വ്യവസ്ഥ പ്രകാരം, വിദേശത്ത് സാമ്പത്തിക വര്‍ഷം നടത്തുന്ന ഏഴ് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ജൂലായ് ഒന്നു മുതല്‍ 20 ശതമാനം ടിസിഎസ് ബാധകമായിരിക്കും. വിദേശത്തെ വിദ്യാഭ്യാസത്തിനോ ചികിത്സയ്ക്കോ ഏഴ് ലക്ഷം രൂപവരെ ചെലവഴിച്ചാല്‍ അതിന് ടിസിഎസ് ബാധകമാവില്ല. ഏഴ് ശതമാനത്തിന് മുകളില്‍ അഞ്ച് ശതമാനമാണ് ഈടാക്കുക. വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് ഈ നിരക്ക് 0.5 ശതമാനമാണ്. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും നിലവിലുള്ള വ്യവസ്ഥ തന്നെ തുടരും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം