Fri. Nov 22nd, 2024

തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരത്തെ വേസ്റ്റ് ടു എനര്‍ജി പദ്ധതിയില്‍ നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി സര്‍ക്കാര്‍. മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറിയെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെ കരാറില്‍ വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കി സര്‍ക്കാര്‍ തന്നെ സോണ്ട ഇന്‍ഫ്രാടെക്കിനെ കൊച്ചി പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയാണ്. ബ്രഹ്‌മപുരം തീപിടുത്തവും മാലിന്യസംസ്‌കരണ പദ്ധതിയിലെ കരാറും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന അഴിമതിയുമൊക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. മാലിന്യം കുഴിച്ചുമൂടുന്ന ബയോമൈനിംഗാണ് മാലിന്യ സംസ്‌കരണത്തിനായി അടുത്തതായി കണ്ടെത്തിയ മാര്‍ഗം. എന്നാല്‍ കോഴിക്കോട് നഗരസഭയിലും കൊച്ചി നഗരസഭയിലും ബയോമൈനിംഗ് ഇഴയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം