Fri. Nov 8th, 2024

ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയക്കുന്നതിനുള്ള പേടകം നിര്‍മിക്കാന്‍ നാസയുടെ കരാര്‍ നേടി ബ്ലൂ ഒറിജിന്‍. ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയാണ് കരാര്‍ നേടിയ ബ്ലൂ ഒറിജിന്‍. നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ വിജയത്തിനായി ബ്ലൂ ഒറിജിന്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 52 അടി ഉയരമുള്ള ബ്ലൂ മൂണ്‍ ലാന്‍ഡര്‍ നിര്‍മിക്കാനാണ് ബ്ലൂ ഒറിജിന്‍ പദ്ധതിയിടുന്നത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ്, ബഹിരാകാശ പേടക സോഫ്റ്റ്‌വെയര്‍ കമ്പനിയായ ആസ്ട്രോബോട്ടിക് എന്നിവയുമായി സഹകരിച്ച് 52 അടി ഉയരമുള്ള ബ്ലൂ മൂണ്‍ ലാന്‍ഡര്‍ നിര്‍മിക്കാനാണ് ബ്ലൂ ഒറിജിന്‍ പദ്ധതിയിടുന്നത്. ഏകദേശം 28,150 കോടി രൂപയുടെ കരാറാണ് ബ്ലൂ ഒറിജിന് ലഭിച്ചിട്ടുള്ളതെന്ന് നാസ പര്യവേഷണ മേധാവി ജിം ഫ്രീ പറഞ്ഞു. പുതിയ കരാര്‍ ലഭിച്ചതോടെ നാസയുടെ സഹായത്തോടെ ബഹരികാശദൗത്യത്തിന് അവസരം ലഭിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ബ്ലൂ ഒറിജിന്‍. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായി ബഹിരാകാശ യാത്രികരെ ചന്ദ്രനില്‍ ഇറക്കാന്‍ സഹായം ലഭിച്ചത് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിനാണ്. 2021-ല്‍ ഈ ചാന്ദ്രദൗത്യത്തിനായി 24,850 കോടിയാണ് സ്പേസ് എക്സ് നേടിയത്. 2025ല്‍ ഈ ദൗത്യം ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷ. ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ജെഫ് ബെസോസ് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം