Fri. May 3rd, 2024

വൈറലായി നാസയുടെ ക്യൂരിയോസിറ്റി റോവര്‍ അയച്ച ചിത്രം. തുറന്ന പുസ്തകത്തിന്റെ ആകൃതിയില്‍ കാണപ്പെട്ട ഒരു പാറായുടെ ചിത്രമായിരുന്നു ക്യൂരിയോസിറ്റി റോവര്‍ അയച്ചത്. ടെറ ഫൈര്‍മി എന്നാണ് ശാസ്ത്രജ്ഞര്‍ ഈ പാറയ്ക്കു നല്‍കിയിരിക്കുന്ന പേര്. 2.5 സെന്റിമീറ്റര്‍ വീതിയുള്ള ഒരു ചെറിയ പാറയാണ് ഇത്. 2011 നവംബര്‍ 26നു യുഎസിലെ ഫ്‌ലോറിഡയിലുള്ള കേപ് കാനവറാലില്‍ നിന്നു വിക്ഷേപിക്കപ്പെട്ട റോവര്‍ ദൗത്യമായ ക്യൂരിയോസിറ്റി 2012 ഓഗസ്റ്റ് ആറിനാണ് ചൊവ്വയിലെ ഗേല്‍ ക്രേറ്റര്‍ മേഖലയില്‍ ഇറങ്ങിയത്. ചാവ്വയില്‍ ഇതുവരെ ഇറങ്ങിയിടുള്ളതില്‍ ഏറ്റവും ഭാരമേറിയ റോവറാണ് ക്യൂരിയോസിറ്റി. ആദിമകാലത്ത് ചൊവ്വയില്‍ ജീവന്‍ നിലനിന്നിരിക്കാമെന്ന സാധ്യത മുന്നോട്ടു വയ്ക്കപ്പെട്ടത് ഈ റോവര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. പെഴ്‌സിവീയറന്‍സ് എന്ന മറ്റൊരു നാസാറോവറും ചൊവ്വയുടെ ജെസീറോ ക്രേറ്റര്‍ മേഖലയില്‍ രഹസ്യങ്ങള്‍ തിരയുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം