Thu. Dec 19th, 2024

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം എആര്‍എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) ടീസര്‍ ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങും. വിവിധ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ത്യയിലെ പ്രമുഖ നടന്മാരാണ് പുറത്തുവിടുന്നത്. ചിത്രത്തിന്റെ മലയാളം ടീസര്‍ പൃഥ്വിരാജും, തമിഴ് പതിപ്പ് ലോകേഷ് കനകരാജും ഹിന്ദി പതിപ്പ് ഹൃത്വിക് റോഷനും തെലുങ്ക് പതിപ്പ് നാനിയും കന്നട പതിപപ് രക്ഷിത ഷെട്ടിയുമാണ് പുറത്തിറക്കുന്നത്. ജിതിന്‍ ലാലാണ് പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. 125 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ടിംഗ് ആണ് 118 ദിവസം കൊണ്ട് പൂര്‍ത്തി ആക്കിയതെന്ന് സംവിധായകന്‍ ജിതിന്‍ ലാല്‍ പറഞ്ഞിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം