Wed. Nov 6th, 2024

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായതാണ് കാരണമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും അരമണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാര്‍ഡുടമകള്‍ക്ക് റേഷന്‍ മുടങ്ങിയിരുന്നു. പാലക്കാട് താലൂക്കില്‍ 167 റേഷന്‍ കടകളിലും വിതരണം തടസ്സപ്പെട്ടു. കോഴിക്കോടും തൃശൂരിലും റേഷന്‍ വിതരണം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 1100 കടകളില്‍ പ്രതിസന്ധിയുണ്ടായി. ഇ പോസ് തകരാര്‍ കാരണം എറണാകുളത്തെ 80 ശതമാനം കടകളിലും വിതരണം തടസ്സപ്പെട്ടെന്ന് വ്യാപാരികള്‍ വിശദമാക്കുന്നത്. 1300 ല്‍ അധികം റേഷന്‍ കടകളാണ് ജില്ലയിലുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം