Sun. Dec 22nd, 2024

കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതി സന്ദീപ്. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. പുലര്‍ച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. അതേസമയം, ഇയാള്‍ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വന്ദനക്ക് 17 കുത്തുകളേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. പുലര്‍ച്ചെ 4.37 നാണ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന നടന്ന കാര്യങ്ങളും പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു. പ്രതിയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം