തിരുവനന്തപുരം: ബാലരാമപുരത്തെ അസ്മിയയുടെ ദുരൂഹ മരണത്തില്‍ മതപഠനശാല കൃത്യമായ പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. കഴിഞ്ഞ ദിവസം മതപഠനശാലയില്‍ നേരിട്ടെത്തി കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. സംഭവം വലിയ വിവാദവുമായ സാഹചര്യത്തിലാണ് ബാലാവാകശാ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ തെളിവെടുപ്പിനായെത്തിയത്. മതപഠനശാല പ്രവര്‍ത്തിക്കാനുള്ള അനുമതി രേഖകള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മരണത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അല്‍ അമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. സ്ഥാപനം നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കാന്‍ നടത്തിപ്പുകാര്‍ക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.