Mon. Aug 18th, 2025

നിലമ്പൂര്‍: നിലമ്പൂരില്‍ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. എടക്കര തരിപ്പപൊട്ടി കോളനിയിലെ വെളുത്തയെയാണ് കരടി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ വെളുത്തയെ കരടി ആക്രമിക്കുകയായിരുന്നു. സ്ഥിരമായി ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കുന്നയാളാണ് വെളുത്ത. തേന്‍ ശേഖരിച്ച് മടങ്ങുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. പരിക്കേറ്റ വെളുത്തയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം