Wed. Jan 22nd, 2025

തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി എംബസി അധികൃതര്‍ അറിയിച്ചു. നിലവില്‍ പോര്‍ട്ട് സുഡാനില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം. സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഏപ്രില്‍ 14-ന്് ഖര്‍ത്തൂമിലെ ഫ്‌ളാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനു വെടിയേറ്റത്. ഭാര്യയും മകളും ഈ സമയം ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മൃതദേഹം മാറ്റാനാകാതെ ഇരുവരും ഫ്‌ളാറ്റിലെ ബേസ് മെന്റില്‍ അഭയം തേടുകയായിരുന്നു. പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം