Mon. Dec 23rd, 2024

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. പല തവണ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനം പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയതു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. മെയ് 20 നാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗം ഇന്ന് ബെംഗളൂരുവില്‍ ചേരും. എല്ലാ എംഎല്‍എമാരോടും യോഗത്തിനെത്താന്‍ ഡി കെ ശിവകുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം