Wed. Dec 18th, 2024

2020 ല്‍ പുറത്തിറങ്ങിയ എക്സ്ട്രാക്ഷന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ക്രിസ് ഹെംസ്വര്‍ത്ത് തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളോടു കൂടിയുള്ള ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ നായകന്‍ മരണത്തിലേക്ക് പോയോ അതിജീവിച്ചോ എന്ന് ആരാധകരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ്. ‘അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ജോ റൂസോയും ആന്റണി റൂസോയുമാണ് പുതിയ ഭാഗം എഴുതിയിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ആയിരുന്ന സാം ഹാര്‍ഗ്രേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണ്‍ 16ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം