Mon. Sep 9th, 2024

അന്ന ബെന്നും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജോനിതാ ഗാന്ധിയാണ് ‘ഡാപ്പര്‍ മാമ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് സംഗീത സംവിധാനം. മനു മഞ്ജിത്താണ് ഗാനരചന. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം മെയ് 26 ന് റിലീസ് ചെയ്യും. ഗാനത്തിന്റെ പെര്‍ക്കഷന്‍ കൈകാര്യം ചെയ്തത് അസ്സന്‍ നിധീഷ് എസ്ഡി ആണ്. അഡിഷണല്‍ റിഥം പ്രോഗ്രാമിങ് അല്‍ നിഷാദും വോക്കല്‍ ട്യൂണിങ് ലിജേഷ് കുമാറുമാണ് നിര്‍വഹിച്ചിട്ടുള്ളത്. മാച്ച്‌ബോക്‌സ് ഷോട്‌സ് മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ത്രിശങ്കു. മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്കൊപ്പം ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്‌ചേഴ്സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം