Sun. Dec 22nd, 2024

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതക കേസില്‍ പ്രതി സന്ദീപിനെ കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സന്ദീപിന്റെ അയല്‍വാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിനെത്തിച്ചത്. ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തത്. സംഭവ സ്ഥലത്തുണ്ടായിരുന്നു അയല്‍വാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ മൂന്ന് സൈക്യാട്രിസ്റ്റുകള്‍ ഉള്‍പ്പെടെ ഏഴ് ഡോക്ടറര്‍മാരുടെ നേതൃത്വത്തില്‍ സന്ദീപിന്റെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം ഇന്ന് ലഭിക്കുെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം