Sun. Dec 22nd, 2024

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ സെമി ഫൈനലില്‍ റയല്‍ മഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ ആണ് സിറ്റിയുടെ എതിരാളികള്‍. ജൂണ്‍ പത്തിന് തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ഫൈനല്‍ മത്സരം. ബര്‍ണാര്‍ഡോ സില്‍വയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി കലാശപ്പോരിന് ടിക്കറ്റെടുത്തത്. എര്‍ലിങ് ഹാളണ്ടിന്റെ രണ്ട് മികച്ച ഗോള്‍ ശ്രമങ്ങള്‍ റയല്‍ കീപ്പര്‍ തിബോ കോര്‍ട്വ തകര്‍ത്തു. എങ്കിലും 23-ാം മിനുട്ടില്‍ കെവിന്‍ ഡിബ്രുയ്ന നല്‍കിയ പന്തില്‍ നിന്ന് ബെര്‍ണാര്‍ഡോ സില്‍വ മികച്ചൊരു ഫിനിഷിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു. 37-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്നു ലഭിച്ച പന്തില്‍ കൃത്യതയാര്‍ന്ന ഹെഡ്ഡറുതിര്‍ത്ത് ബെര്‍ണാര്‍ഡോ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം