Mon. Dec 23rd, 2024

റഹ്‌മാന്‍, ബോളിവുഡ് താരം നീന ഗുപ്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ടുള്ള വെബ് സീരീസ് ആരംഭിക്കുന്നു. ‘1000 ബേബീസ്’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കും. റഹ്‌മാന്‍ ആദ്യമായാണ് വെബ് സീരിസിന്റെ ഭാഗമാകുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ നജിം കോയ ആണ് സംവിധാനം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് വേണ്ടി ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍ ആണ് നിര്‍മ്മാണം. വിജയ് സൂപ്പറും പൗര്‍ണമിയും , ഇട്ടി മാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വിവിയ ശാന്ത് ആണ് 1000 ബേബീസില്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു താരം. റഹ്‌മാന്‍ ഈ മാസം അവസാനം 1000 ബേബീസില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം