Sat. Oct 5th, 2024

ചെന്നൈ: സിനിമ പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സില്‍ ഇ ഡി റെയ്ഡ്. കമ്പനിയുടെ ചെന്നൈയിലെ ഓഫീസിലാണ് റെയ്ഡ്. കമ്പനിക്കെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. തലസ്ഥാനത്തെ എട്ടോളം ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പൊന്നിയിന്‍ സെല്‍വന്‍ 1, 2 ചിത്രങ്ങളുടെ വന്‍ വിജയത്തിന് പിന്നാലെയാണ് ഇ ഡി പരിശോധന. 2023 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയമെന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ച ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍ 2. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രത്തിന് പതിനാല് ദിവസം കൊണ്ട് 350 കോടിയിലേറെ രൂപയായിരുന്നു കളക്ഷന്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം