Wed. Jan 22nd, 2025

ഷാരൂഖ് ഖാന് പിന്നാലെ വരുണ്‍ ധവാനെ നായകനാക്കാന്‍ ആറ്റ്‌ലി ഒരുങ്ങുന്നു. ജവാന് ശേഷം ആയിരിക്കും പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തങ്ങള്‍ ആറ്റ്‌ലീ തുടങ്ങുന്നത്. ചിത്രത്തിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. ചിത്രം ഈ വര്‍ഷം ജൂലൈ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നുമാണ് വിവരം. വിജയിയെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത തെരി യുടെ റീമേക്ക് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആരും തന്നെ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം നല്കിയിട്ടില്ല. അതേസമയം, ഷാറൂഖ് ഖാനെ നായകനാവുന്ന ജാവാന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് ഇപ്പോള്‍ അറ്റ്‌ലി. ജൂണ്‍ 2 ന് തീയേറ്ററുകളിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം