Sat. Jan 18th, 2025

‘കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്, നീണ്ടകര’ എന്ന ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം സീരീസിന്റെ ടീസര്‍ റിലീസ് ചെയ്തു. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ ലാലും അജു വര്‍ഗീസുമാണ് ഈ സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും സീരീസ് ലഭ്യമായിരിക്കും.ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നത്. ഷിജു പാറയില്‍ വീട് – നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റര്‍ എന്‍ട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തലുകളിലേക്കാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാന്നറില്‍ രാഹുല്‍ റിജി നായര്‍ നിര്‍മ്മിച്ച ‘കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്, നീണ്ടകര’ ഡയറക്ഷന്‍ ചെയ്തിരിക്കുന്നത് അഹമ്മദ് കബീറാണ്. കജിതിന്‍ സ്റ്റാനിസ്ലോസാണ് ഛായഗ്രഹണം. സംഗീതം ഹിഷാം അബ്ദുല്‍വഹാബും എഡിറ്റിംഗ് മഹേഷ് ഭുവനേന്ദും കൈകാര്യം ചെയ്തിരിക്കുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം