Mon. Dec 23rd, 2024

ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പൻ തമിഴ് നാട്ടിലെ ജനവാസ മേഖലകളിലിറങ്ങി റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ നശിപ്പിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർന്നു. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്. സംഭവത്തിൽ പ്രദേശവാസികൾ ആകെ ആശങ്കയിലാണ്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.