Mon. Dec 23rd, 2024

നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഗുസ്തി താരങ്ങള്‍. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും തങ്ങളെ പിന്തുണയ്ക്കുന്നവര്‍ ജന്തര്‍ മന്തറിലെത്തണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയര്‍ത്തുന്നവരാണ് ബിജെപിക്കാര്‍. ആ ബിജെപിയില്‍നിന്ന് ഒരു വനിത നേതാവ് പോലും വിളിച്ചില്ല .പിന്തുണതേടി ബിജെപി വനിത എംപിമാര്‍ക്ക് കത്തയയ്ക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗുസ്തി താരങ്ങള്‍ പറഞ്ഞു. ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 22 ാം ദിവസത്തിലേക്ക് കടന്നു. ഗുസ്തതാരങ്ങളുടെ സമരത്തെ പിന്തുണച്ച് വിദ്യാർത്ഥി സംഘടനകളെ ഒരുമിച്ച് നിർത്തി മോദി സർക്കാരിനെതിരെ മെയ് 18ന് സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് വിപി സാനു പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.