Wed. Jan 22nd, 2025

സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. താനും സിദ്ധരാമയ്യയുമായി ഭിന്നതയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന് നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകയോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് ശിവകുമാറിന്റെ പ്രതികരണം. സിദ്ധരാമയ്യക്കൊപ്പം തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.