Thu. Jan 23rd, 2025

24 കോടി രൂപ വിലമതിക്കുന്ന 1.2 കോടി വിദേശ സിഗരറ്റുകൾ പിടികൂടി. മുംബൈയിലെ റവന്യൂ ഇന്റലിജൻസ് ഡയറക്‌ടറേറ്റ് ആണ് അനധികൃതമായി കടത്തിയ വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അർഷിയ ഫ്രീ ട്രേഡ് വെയർഹൗസിങ് സോണിലേക്ക് കൊണ്ടുപോവുന്നതെന്ന് കരുതുന്ന കണ്ടെയ്നറിൽ നിന്നാണ് സിഗരറ്റുകൾ പിടിച്ചെടുത്തത്.നവി മുംബൈയിലെ നവഷെവ തുറമുഖത്ത് നിന്ന് കണ്ടെയ്‌നർ പുറപ്പെട്ടതിന് ശേഷം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് പകരം അർഷിയ എഫ്‌.ടി.ഡബ്ല്യുസെഡിലേക്ക് പോകുന്നതിനിടെ സ്വകാര്യ ഗോഡൗണിലേക്ക് വഴിതിരിച്ചുവിട്ടതായി കണ്ടെത്തി. തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഗോഡൗണിൽ കണ്ടെയ്‌നർ തടഞ്ഞു. 40 അടി നീളമുള്ള കണ്ടെയ്‌നറിൽ മുഴുവൻ വിദേശ സിഗരറ്റുകൾ നിറച്ചതായി കണ്ടെത്തുകയായിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.