Mon. Dec 23rd, 2024

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി അയ്യന്‍ കുന്നില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി നാട്ടുകാര്‍. കളി തട്ടുംപാറയിലാണ് ഇന്നലെ രാത്രി സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സായുധ സംഘം എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. മണ്ണുരാം പറമ്പില്‍ ബിജുവിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷ്യ സാമഗ്രികള്‍ വാങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരിട്ടി ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും മാവോയിസ്റ്റുകള്‍ വീടുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം