Wed. Jan 22nd, 2025

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് ബൊമ്മെ വ്യക്തമാക്കി. ഫലം വന്നശേഷം വിശദമായ വിശകലനത്തിലേക്ക് പാര്‍ട്ടി കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍, വിവിധ തലങ്ങളില്‍ എന്തെല്ലാം പോരായ്മകളും വിടവുകളും അവശേഷിപ്പിച്ചുവെന്ന് വിശകലനം ചെയ്യും. ഒപ്പം അത് മനസിലാക്കി തിരുത്തലുകള്‍ കൊണ്ടുവരും. ഈ തിരഞ്ഞെടുപ്പ് ഫലം ഭാവിയില്‍ മുന്നേറാനുള്ള പ്രചോദനമായി കാണുന്നുവെന്നും ബാമ്മെ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം