Wed. Jan 22nd, 2025

ഗുജറാത്തില്‍ 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ജുഡീഷ്യല്‍ ഓഫീസര്‍മാരെ ജില്ലാ ജഡ്ജികളായി സ്ഥാനക്കയറ്റം നല്‍കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ വിജ്ഞാപനമാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് എംആര്‍ ഷാ, സി ടി  രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്ഥാനക്കയറ്റത്തിന് ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശുപാര്‍ശയെയും ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവും സ്റ്റേ ചെയ്തത്. മെയ് 15ന് ജസ്റ്റിസ് ഷാ വിരമിക്കുന്നതിനാല്‍ കേസ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. നിലവില്‍ വിജ്ഞാപനം സ്റ്റേ ചെയ്ത നടപടിയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.