Mon. Dec 23rd, 2024

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ രണ്ട് വരെ നീട്ടി. ഡൽഹിയിലെ റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി എംകെ നാഗ്പാലിന്റേതാണ് നടപടി. 2021-22 ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 31ന് കോടതി തള്ളിയിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.