Mon. Dec 23rd, 2024

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 93.12 ആണ് വിജയശതമാനം. 21 ലക്ഷം വിദ്യാർത്ഥികൾ ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയെന്നാണ് റിപ്പോർട്ട്. 94.40 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. പെണ്‍കുട്ടികളാണ് മുന്നില്‍. 94.25 ആണ് വിജയശതമാനം. 92.27 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.