ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ 5 മുതലാണ് പിഴ ഈടാക്കി തുടങ്ങുക. ബോധവൽക്കരണത്തിന് ശേഷം ഈ മാസം 20 മുതൽ പിഴ ഈടാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് ആദ്യം നോട്ടീസ് അയക്കുന്നത്.