Sat. Jan 18th, 2025

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പോസ്റ്റൂമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും, മൃതദേഹം ഇന്നലെ രാത്രി എട്ട് മണിയോടെ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ ഇന്നലെ വീട്ടിലെത്തിയിരുന്നു. നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാൻ മുക്കൂട്ടുതറയിലെ വീട്ടിലേക്ക് എത്തുന്നത്. വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു  കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോകടർമാർ സംസ്ഥാന വ്യാപകമായി സമരം തുടരുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി ചർച്ച നടത്തി.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.