Thu. Jan 23rd, 2025

തമിഴ്നാട്ടിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു. ക്ഷീര വികസന മന്ത്രി എസ്എം  നാസർ മന്ത്രിസഭയിൽ നിന്ന് പുറത്തായി. പുനസംഘടിപ്പിച്ച മന്ത്രിസഭയിൽ മുതിര്‍ന്ന നേതാവ് ടി ആര്‍ ബാലുവിന്റെ മകന്‍ ടി ആര്‍ ബി രാജയെ ഉള്‍പ്പെടുത്തി.സ്റ്റാലിന്റെ മന്ത്രിസഭ പുനസംഘടന നി​ർദേശങ്ങൾ ഗവർണർ അംഗീകരിച്ചു. ടി ആര്‍ ബി രാജയുടെ  സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 35 അംഗ മന്ത്രിസഭയാണ് നിലവില്‍ തമിഴ്നാട്ടിലുള്ളത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതിനു പിന്നാലെയാണ് മന്ത്രിസഭയിലെ അഴിച്ചുപണി.  

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.