Sat. Nov 16th, 2024

ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും മതിയായ അസ്സൽരേഖകൾ സമർപ്പിക്കണമെന്നും ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ അക്ഷരത്തെറ്റോ മാറ്റിയെഴുത്തോ ഉണ്ടെങ്കിൽ ആധാർസേവന കേന്ദ്രത്തിന് ആയിരം രൂപ പിഴയീടക്കുമെന്നും യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ അറിയിച്ചു. മുൻപ് ഇത് 25 രൂപയായിരുന്നു. പിഴയ്ക്ക് പുറമെ സേവനദാതാവിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. എസ്എസ്എൽസി ബുക്കിലെ മങ്ങൽ, അക്ഷരംമായൽ, വോട്ടർ തിരിച്ചറിയൽ കാർഡിലെ അവ്യക്തത തുടങ്ങിയവയും തെറ്റായ വിവരങ്ങളായി കണക്കാക്കി പിഴയിടും. നിബന്ധനകൾ കർശനമാക്കിയത് അറിയാതെ സേവനം നടത്തിയ നിരവധിപേർക്ക് ലൈസൻസ് നഷ്ടമായിരുന്നു. ആധാർ ദൂരപയോഗം തടയാനാണ് നടപടിക്രമങ്ങൾ കർശനമാക്കിയത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.