Mon. Dec 23rd, 2024

കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് കൊണ്ടുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 25 ന് പരിഗണിക്കും. കര്‍ണ്ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.