Sat. Feb 22nd, 2025

കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. ജീവനക്കാർക്ക് വോട്ടുരേഖപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പൗരൻമാരെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്ന് കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ വൃത്തങ്ങൾ അറിയിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പരിമിതമായ സ്റ്റാഫായിരിക്കും ഉണ്ടായിരിക്കുകയെന്നും അധികൃതർ അറിയിച്ചു. അതേസമയം, മെസൂർ മൃഗശാല ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും നാളെ പതിവുപോലെ തുറന്ന് പ്രവർത്തിക്കും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.