Mon. Dec 23rd, 2024

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. ലിംഗയത്ത് വിഭാഗങ്ങളുടെ പിന്തുണയോടെ തികഞ്ഞ ആതാമവിശ്വാസത്തിലാണ് കോൺഗ്രസ്സ്. ഇരുപതിലധികം റാലികളാണ് പ്രചാരണ കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. കോൺഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ഉൾപ്പെടെ നിരവധി നേതാക്കളാണ് പ്രചാരണത്തിനായി എത്തിയത്. 13 നാണ് വോട്ടെണ്ണൽ. 9.17 ലക്ഷം കന്നി വോട്ടർമാർ അടക്കം 5.2 കോടി വോട്ടർമാരാണ് കർണാടകത്തിലുള്ളത്. 2,613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 185 പേർ വനിതകളാണ്. ബിജെപി-224, കോൺഗ്രസ്-223, ജെഡിഎസ്-207 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം. ആകെ 58,282 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.