Thu. Dec 19th, 2024

ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ചിത്രത്തിൽ റോബർട്ട് ഓപ്പൺഹൈമറായി കിലിയൻ മർഫിയും കാതറിൻ “കിറ്റി” ഓപ്പൺഹൈമറായി എമിലി ബ്ലണ്ടും അഭിനയിക്കുന്നു. ഓപ്പൺഹൈമറിനു വേണ്ടി യഥാർഥ ന്യൂക്ലിയർ സ്ഫോടനം ചിത്രീകരിച്ചത് വലിയ വാർത്തയായായിരുന്നു. 1945ൽ ഓപ്പൺഹൈമറിന്റെ നേതൃത്വത്തിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് ആണ് നോളൻ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്. തന്റെ സിനിമകളിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമയാകും ഓപ്പൺഹൈമറെന്ന് നോളൻ പറഞ്ഞിരുന്നു. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ചിത്രം ജൂലൈ 21 ന് തീയേറ്ററുകളിലെത്തും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.